JHL

JHL

കുമ്പളയിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ തോട്ടിൽ വീണ് മരിച്ചു.

കുമ്പള(True News 14 June 2020): തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ തോട്ടിൽ വീണ് മരിച്ചു. കുമ്പള കഞ്ചിക്കട്ടയിലെ പരേതനായ ജയ ഗട്ടിയുടെ ഭാര്യ രാജീവി(62) യാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ ജോലി സ്ഥലത്തേക്കു പോയ ഇവർ അബദ്ധത്തിൽ തോട്ടിൽ വീണ പോയതാണെന്ന് കരുതുന്നു. 12.30 ഓടെ ആ വഴി വന്ന നാട്ടുകാരിൽ ചിലരാണ് രാജീവിയെ വെള്ളത്തിൽ വീണു കിടക്കുന്നതായി കണ്ടത്. ഉടനെ കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.  ഡോക്ടർ പരിശോധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് കുമ്പള പൊലീസ് കേസെടുത്തു.

No comments