JHL

JHL

ബേക്കറി കടയിൽ നിന്നും നിന്നും നിരോധിത പാന്‍മസാല പിടികൂടി ; കടയുടമ അറസ്റ്റിൽ

കുമ്പള (True News June 29 , 2020): ബേക്കറി കടയിൽ നിന്നും നിന്നും നിരോധിത  പാന്‍മസാല  പിടികൂടി. വ്യാപാരിയെ അറസ്റ്റ് ചെയ്തു. കയ്യാറിലെ  ഇബ്രാഹിമിന്റെ ബേക്കറിയിൽ നിന്നുമാണ് പാന്‍മസാല ശേഖരം കുമ്പള പോലീസ് പിടികൂടിയത്. കടയുടമ കയ്യാറിലെ പി ഇബ്രാഹിമിനെ (48) അറസ്റ്റ് ചെയ്തു.
കയ്യാറ്റിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ഷേഖ് സഫാ സ്റ്റോറിൽ  നിന്നും നിരോധിത പാന്‍ ഉൽപന്നങ്ങൾ  വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
കുമ്പള പേലീസ് എസ് ഐ സോമയ്യ, എസ്‌.ഐ.  കെ.പി. വി രാജീവൻ, ഡ്രൈവർ മനോജ് സിവിൽ പോലീസ് ഓഫീസർ ദിവ്യ തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ്  പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

No comments