JHL

JHL

20 ലിറ്റർ വ്യാജ മദ്യം കുമ്പള എക്സൈസ് പിടികൂടി; രണ്ടു പേർക്കെതിരെ കേസ്; പ്രതികൾ ഓടി രക്ഷപ്പെട്ടു

കുമ്പള(True News 21 June 2020) : കുമ്പള എക്സൈസ് പോലീസ് വീട്ടിൽ സൂക്ഷിച്ചിരുന്ന 90 ലിറ്റർ വ്യാജമദ്യം പിടികൂടി. കടമ്പാർ വില്ലേജിൽ കുളവയൽ മൗറീസ് ഡിസൂസയുടെ മക്കളായ  ജോൺ ഡിസൂസ, വിൽട്ടർ ഡിസൂസ എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തു. എന്നാൽ തിരച്ചിലിനിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
കുമ്പള എക്‌സൈസ് റേഞ്ചിലെ പ്രിവെന്റീവ് ഓഫീസർ രാജീവൻ. പി  യും പാർട്ടിയും കാസർകോഡ് ഐബി യിലെ പ്രിവെന്റീവ് ഓഫീസർ ബാബുപ്രസാദും
ചേർന്ന സംഘമാണ്  രഹസ്യവിവരത്തെ തുടർന്ന് മദ്യം പിടികൂടിയത്.  89.37 ലിറ്റർ മദ്യം 180 മില്ലിയുടെയും 90 മില്ലിയുടെയും പാക്കറ്റുകളിലായി സൂക്ഷിച്ചിരിക്കുകയായിന്നു. മദ്യം കടത്താനുപയോഗിച്ച   KL 14 C 1450 നമ്പർ ബൈക്കും ഇവരിൽ നിന്നും പിടിച്ചെടുത്തു.  മദ്യവും മുതലുകളും കസ്റ്റഡിയിൽ എടുത്തു.   പ്രതികൾ  ഓടിപ്പോയതിനാൽ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിഷി.പി.എസ്, കണ്ണൻകുഞ്ഞി.ടി, ഗണേശ്.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മെയ്‌മോൾ ജോണ്, എക്സൈസ് ഡ്രൈവർ സത്യൻ.ഇ.കെ എന്നിവർ ഉണ്ടായിരുന്നു.

No comments