JHL

JHL

പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ ധർണ്ണ നടത്തി

കുമ്പള(True News 29 June 2020):- കേന്ദ്ര സർക്കാരിൻ്റെ പിടിപ്പ് കേട് മൂലം ദിനേന വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുമ്പള മണ്ഡലം കമ്മറ്റി കുമ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് ഗണേഷ് ഭണ്ഡാരിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുന്ദര ആരിക്കാടി ഉൽഘാടനം ചെയ്തു. റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു .രവി പൂജാരി, നാസർ മൊഗ്രാൽ, ലോക് നാഥ് ഷെട്ടി, ലക്ഷമണ പ്രഭു, ഡോൽഫി ഡിസൂസ, ഷരിഫ് ഗല്ലി, യൂസുഫ് മിലാനോ, ദാസൻ കടപ്പുറം, രാമകർള, രമേഷ് ഗാന്ധിനഗർ, തോമസ് റോഡ്രിഗാസ്, വിജയൻ കോയിപ്പാടി, നാരായണ ഭണ്ഡാരി, നാരായണ കിദൂർ, ശ്രീദര ഷെട്ടി, നാരായണബംബ്രാണ, സുധാകരറൈ എന്നിവർ സംസാരിച്ചു.

No comments