JHL

JHL

ആനക്കൊമ്പിൽ തീത്ത ഗണപതീ ശിൽപം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘം വനം വകുപ്പിന്റെ വലയിൽ

കാഞ്ഞങ്ങാട്(True News 24 June 2020):കാറിൽ കടത്തി വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആനക്കൊമ്പിൻ തീർത്ത 20 ലക്ഷം വില വരുന്ന ഗണപതി ശിൽപം വനംവകുപ്പ് പിടികൂടി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെമ്മട്ടംവയലിൽ വച്ച് ഇവരെ പിടികൂടിയത്. ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു.
അട്ടപ്പാടി ആദിവാസി മേഖലയിൽ ഫേസ‌് എന്ന ട്രസ‌്റ്റ‌് നടത്തുന്ന കോട്ടയം സ്വദേശി ജോമോൻ ജോയിയാണ‌് സംഘത്തലവൻ. വിഗ്രഹം 20 ലക്ഷം രൂപയ‌്ക്ക‌് കാഞ്ഞങ്ങാട‌് ഭാഗത്ത‌് വിൽക്കാൻ കൊണ്ടു വന്നതായിരുന്നു.  ജോമോന്റെ സുഹൃത്തുക്കളായ പാലക്കാട‌് സ്വദേശി ബിനോയ‌് ജോൺ, കണ്ണൂർ സ്വദേശി പ്രബീൺ എന്നിവരെയും അറസ‌്റ്റ‌് ചെയ‌്ത‌് കോടതിയിൽ ഹാജരാക്കി‌. വനപാലക സംഘത്തിൽ പനത്തടി സെക‌്ഷൻ ഫോറസ‌്റ്റ‌് ഓഫിസർ ടി.പ്രഭാകരൻ, ഭീമനടി സെക‌്ഷൻ ഫോറസ‌്റ്റ‌് ഓഫിസർ സി.ജെ.ജോസഫ‌്, മരുതോം സെക‌്ഷൻ ഫോറസ‌്റ്റ‌് ഓഫിസർ ബി.എസ്.വിനോദ‌്കുമാർ, സ‌്പെഷ്യൽ ഡ്യൂട്ടി ഫോറസ‌്റ്റ‌ർ ബി.ശേഷപ്പ, ബിഎഫ‌്ഒ മാരായ എം.ഹരി, ആർ.കെ.രാഹുൽ, എം.പി.അഭിജിത്ത‌്, കെ.വിശാഖ‌്, ഷിഹാബുദ്ദീൻ, ജിതിൻ, വിജയകുമാർ, പ്രകാശൻ, അനശ്വര, ശാന്തികൃഷ‌്ണ, ഗിരീഷ‌് കുമാർ, ഒ.എ.സുരേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

No comments