JHL

JHL

ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തി

കാസർകോട് (True News 16 June 2020): ഓൺലൈൻ ക്ലാസ്സ് ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കാത്ത സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാസർകോട് ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തി. പുതിയ ബസ്സ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഡി.ഇ.ഒ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു , തുടർന്ന് നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഭരണകാലത്ത് അധ്യയന വർഷാരംഭങ്ങളിൽ സമരകോലാഹലങ്ങൾ തീർത്തിരുന്ന ഇടതു വിദ്യാർത്ഥി യുവജന സംഘടനകൾ ഇപ്പോൾ വിദ്യാർഥികൾക്ക് നേരെ സർക്കാർ വലിയ  അനീതി കാണിക്കുമ്പോൾ മൗനം അവലംബിക്കുന്നത് അങ്ങേയറ്റം   പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ ആധ്യായനത്തിന് ഉപയോഗിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ടെക്സ്റ്റ് ബുക്കുകൾ അനിവാര്യമാണ്. സ്റ്റഡീ മെറ്റീരിയലുകൾ ലഭ്യമാക്കാതെയും വിദ്യാർത്ഥികളുടെ മാനസികാവസ്ഥ പരിഗണിക്കാതെയും ജൂൺ ഒന്നിന് ബെല്ലടിച്ചത് സർക്കാരിന് കയ്യടി നേടാൻ വേണ്ടി മാത്രമാണ്. മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ  ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ മുജാഹിദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ്, ഷഹബാസ് കോളിയാട്, അബ്ദുൽ ജബ്ബാർ ആലങ്കോൽ, തബ്ഷീർ കമ്പാർ, എൻ.എം വാജിദ്, ഇർഷാദ് , റഹീസ്, മുബഷിർ കുമ്പള തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

ഫോട്ടോ: മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ ഡി.ഇ.ഒ ഓഫീസ് മാർച്ച്

No comments