JHL

JHL

കാലവർഷക്കെടുതി: മൊഗ്രാലിൽ കിണർ ഇടിഞ്ഞു, വീടിന് ഭീഷണി

മൊഗ്രാൽ (True News 28 June 2020): കാലവർഷം ശക്തി പ്രാപിക്കാനിരിക്കെ  തന്നെ മൊഗ്രാലിൽ കാലവർഷക്കെടുതികൾക്ക് തുടക്കമായി.

മൊഗ്രാൽ കടപ്പുറം  വലിയ ജുമാമസ്ജിദ് റോഡിന് സമീപത്തെ താമസക്കാരനായടി ടി എ  മുഹമ്മദിന്റെ വീട്ട് പറമ്പിലെ കിണർ ഇടിഞ്ഞു. വീടിന്റെ അടുക്കള ഭാഗത്തിന് ഭീഷണിയായിട്ടുണ്ട്.


 വാർഡ് മെമ്പർ സ്ഥലത്തെത്തി റവന്യൂ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. വീട്ടുകാരെ മാറ്റി താമസിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലാണെന്ന് അധികൃതർ പറയുന്നു.

No comments