JHL

JHL

മൊഗ്രാൽ സ്വദേശി സൗദി അറേബ്യയിലെ അൽകോബറിൽ മരണപ്പെട്ടു.

സൗദി അറേബ്യ (True News 3 June 2020): മൊഗ്രാൽ  സ്വദേശി സൗദി അറേബ്യയിലെ അൽഖോബറിൽ  മരണപ്പെട്ടു.മൊഗ്രാൽ ടി വി എസ് റോഡിലെ  പരേതനായ പീടിക പോക്കുവിന്റെ  മകൻ അലിയാണ്(53) മരണപ്പെട്ടത്. അൽകോബറിൽ സൈൽസ്മാനായിരുന്നു. കുറച്ചുദിവസമായി അലി അൽഖോബറിൽ കിങ് ഫഹദ്  ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

 അലി മൊഗ്രാൽ സ്പോർട്സ് ക്ലബ് അംഗവും, മുൻ ഫുട്ബാൾ താരവുമായിരുന്നു, സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമായിരുന്നു. നേരത്തെ കർണാടക ഹുബ്ലിയിൽ പലചരക്കുകട നടത്തിയിരുന്ന അലി 2 വർഷമായി ഗൾഫിലായിരുന്നു.

ഭാര്യ :അസ്മ. മക്കൾ :അസ്ലഹ്, അസ്ലീന സഹോദരങ്ങൾ :മുഹമ്മദ്, ആസ്യമ്മ, നഫീസ കുഞ്ഞിബി, പരേതരായ അബ്ബാസ്, അബ്ദു, മൊയ്‌ദീൻ സൈനബ.

മയ്യിത്ത് അൽഖോബറിൽ തന്നെ ഖബറടക്കുമെന്നു ബന്തുക്കൾ അറിയിച്ചു. അലിയുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.

No comments