JHL

JHL

ദേശീയവേദി വായനാദിനം ആചരിച്ചു

മൊഗ്രാൽ(True News 20June 2020): അറിവിലേക്കുള്ള വാതായനം  എന്നതിനുമപ്പുറം വായനകൾ പകർത്തുന്ന മാസ്മരികത വിവരണാതീതമാണ്. വായന എന്നത് ഒരു പ്രപഞ്ച സത്യമാണ്. ഭൂമിയിൽ സംസ്കാരത്തനിമയുള്ള മനുഷ്യനെ സൃഷ്ടിക്കുന്നതും  വായനയിലൂടെയാണ്. വായന മനുഷ്യരുടെ ബുദ്ധിയെയും, ചിന്താശേഷിയെയും ഉദ്ദീപിപ്പിക്കുന്നു. മാനസിക സംഘർഷങ്ങൾ ഇല്ലായ്മ ചെയ്യുന്നുവെന്നും മൊഗ്രാൽ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും, എഴുത്തുകാരനുമായ മുഹമ്മദ് ഷിഹാബ് മാസ്റ്റർ അഭിപ്രായപ്പെട്ടു.

 മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറകളിൽ  വായനാശീലം വളർത്തിയെടുക്കാൻ ദേശീയവേദി മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് ശിഹാബ് മാസ്റ്റർ ആവശ്യപ്പെട്ടു.

 ചടങ്ങിൽ ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ  അധ്യക്ഷത വഹിച്ചു.എം എം റഹ്മാൻ, ടി കെ ജാഫർ, മുഹമ്മദ് കുഞ്ഞി ടൈൽസ്, വിജയകുമാർ, ടി കെ അൻവർ, പി എ ആസിഫ്, റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്‌, മുഹമ്മദ് മൊഗ്രാൽ, മനാഫ് എൽ ടി, അഷ്‌റഫ്‌ ബദ്‌രിയനഗർ, ശരീഫ് ദീനാർ എന്നിവർ പ്രസംഗിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു

No comments