JHL

JHL

ഹെഡ്മാസ്റ്റർ മനോജ് കുമാറിന് ദേശീയവേദിയുടെ സ്നേഹാദരവ്.

മൊഗ്രാൽ (True News 8 June 2020): മൊഗ്രാൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ രണ്ടുവർഷക്കാലം പ്രധാന അധ്യാപകനായി ജോലി ചെയ്ത്  സർവീസിൽ നിന്ന് വിരമിച്ച മനോജ് കുമാറിന്  മൊഗ്രാൽ ദേശീയവേദി സ്നേഹാദരം സമർപ്പിച്ചു.

 സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്കുയ ർത്തിയ മൊഗ്രാൽ സ്കൂളിൽ മാതൃകാപരവും, ശ്ലാഘനീയവുമായ സേവനമാണ് രണ്ടുവർഷക്കാലം പ്രധാന അധ്യാപകൻ എന്ന നിലയിൽ മനോജ് കുമാർ ചെയ്തത്. മൊഗ്രാൽ  സ്കൂളിലെ  കെട്ടിട നിർമാണം വേഗത്തിലാക്കാനും,  സ്കൂളിലെ ഷിഫ്റ്റ്‌ സമ്പ്രദായം ഒഴിവാക്കാനും പി ടി  എ യുമായി കൈകോർത്ത്  അദ്ദേഹം നടത്തിയ ശ്രമങ്ങളെ  യോഗം അഭിനന്ദിച്ചു.

ചടങ്ങ് പി ടി എ പ്രസിഡണ്ട്‌ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ ഉത്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.ജി വി എച് എസ് എസ് മൊഗ്രാൽ മുൻ പ്രധാനാധ്യാപകനും, ദേശീയവേദി സീനിയർ അംഗവുമായ എം മാഹിൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു. ദേശീയവേദി ഗൾഫ് പ്രതിനിധി കെ കെ അബ്ദുല്ലകുഞ്ഞി  സുലൈമാൻ ഷാൾ അണിയിച്ചു. മറ്റൊരു മുൻ പ്രധാനാധ്യാപകൻ ആർ ശിവാനന്ദൻ മാസ്റ്റർ, എം മുകുന്ദൻ മാസ്റ്റർ, അധ്യാപകരായ ശിഹാബ്, ഖാദർ, എസ് എം സി ചെയർമാൻ കെ എം മുഹമ്മദ്, മുൻ പി ടി എ പ്രസിഡണ്ട്‌ പി എ ആസിഫ്, പി ടി എ ഭാരവാഹികളായ റിയാസ് മൊഗ്രാൽ, അബ്ദുല്ലകുഞ്ഞി എം എ, ടി കെ അൻവർ,  ദേശീയവേദി ഭാരവാഹികളായ എം എം റഹ്മാൻ, ടി കെ ജാഫർ, വിജയകുമാർ, ഇബ്രാഹിം ഖലീൽ, ഗൾഫ് പ്രതിനിധികളായ എം എ ഇക്ബാൽ, ബി എം സുബൈർ, മുഹമ്മദ് സ്മാർട്ട്‌, സി എം ഹംസ, മുഹമ്മദ് മൊഗ്രാൽ, അഹമ്മദ് സിയാൻ അലി, നൂറുൽ അമീൻ യു എം, റസാഖ് കൊപ്പളം, അഷ്‌റഫ്‌ സാഹിബ്‌, എച് എ ഖാലിദ്, അറഫ ചളിയങ്കോട്, കെ എം അബ്ബാസ്, മൊയ്‌ദീൻ കുഞ്ഞി മാട്ടംകുഴി എന്നിവർ ആശംസകൾ നേർന്നു. മനോജ്‌കുമാർ മറുപടി പ്രസംഗം നടത്തി, സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.

No comments