JHL

JHL

ചെടികൾ നട്ടും തൈകൾ വിതരണം ചെയ്തും ദേശീയ വേദിയുടെ പരിസ്ഥിതിദിനാചരണം

മൊഗ്രാൽ(True News 6 June 2020):നമുക്കും ഒരു തൈ നടാം....ഭാവി  തലമുറക്കായി... കരുതലായ്... നല്ലൊരു നാളെക്കായ്.. ഈ സന്ദേശവുമായി മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി.
           ചെടികൾ നട്ടും, വൃക്ഷത്തൈകൾ വിതരണം ചെയ്തുമാണ് പരിസ്ഥിതി ദിനാചരണത്തിൽ ദേശീയ വേദിയും പങ്കാളികളായത്. മുന്നൂറോളം തൈകൾ വിതരണം ചെയ്തു.
       മൊഗ്രാൽ കോട്ട റോഡിൽ  പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ  ചെടികൾ നട്ടുപിടിപ്പിച്  പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗൾഫ് കമ്മിറ്റി പ്രതിനിധികളായ ബി എം സുബൈർ, എം എ ഇക്ബാൽ, കമ്മിറ്റി ഭാരവാഹികളായ എം എം റഹ്മാൻ, ജാഫർ ടി കെ, എം എ മൂസ, മുഹമ്മദ് കുഞ്ഞി ടൈൽസ്, വിജയകുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ്‌ സ്മാർട്ട്‌, റിയാസ് മൊഗ്രാൽ, മുഹമ്മദ് മൊഗ്രാൽ, അഷ്‌റഫ്‌ പെർവാഡ്, ബി കെ മുനീർ, ബച്ചി കൊപ്പളം, റസാഖ് കൊപ്പളം, നൂറുൽ അമീൻ യു എം, എം എ കബീർ എന്നിവർ വൃക്ഷ തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എ മൂസ  സ്വാഗതം പറഞ്ഞു.

ഫോട്ടോ : പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മൊഗ്രാൽ  കോട്ടയിൽ ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ്അബ്‌കോ ചെടികൾ നട്ടുപിടിപ്പിക്കുന്നു.

2. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ദേശീയ വേദി ഗൾഫ് കമ്മിറ്റി  പ്രതിനിധി ബി എം സുബൈർ തൈകൾ വിതരണം ചെയ്യുന്നു.

No comments