JHL

JHL

മൊഗ്രാൽ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മൊഗ്രാൽ(True News 29 June 2020): മൊഗ്രാൽ ചളിയങ്കോട്-റഹ്മത്ത് നഗർ സ്വദേശി  പരേതനായ അബ്ദുല്ലയുടെ(ഔലച്ച)മകൻ അബ്ബാസ്(53) സൗദി അറേബ്യയിലെ അൽഖർ ജിൽ വെച്   ഹൃദയാഘാതം മൂലം മരണപ്പെട്ടു.

 വർഷങ്ങളായി അബ്ബാസ് അൽഖർജിയിൽ സ്വന്തമായി ബൂഫിയ  നടത്തിവരികയായിരുന്നു.ആയിഷയാണ് മാതാവ്.

ഭാര്യ :സൈനബ മക്കൾ :ശബീബ, ഷഹല, ഷാബു. സഹോദരങ്ങൾ :ഹുസൈൻ, മുഹമ്മദ്, ഷാഫി, മൻസൂർ, ഇക്ബാൽ, ഖാലിദ്, സത്താർ(മിലാനോ ) ഉമ്മർ(റൺവെ).സഹോദരിമാർ :കുഞ്ഞിബി, ഫാത്തിമ, നബീസ, ജമീല. മരുമകൻ:ജാവിദ് തളങ്കര.
മയ്യിത്ത് സൗദി അറേബ്യയയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 സൗദിയിൽ ഒരു മാസത്തിനിടെ മൊഗ്രാൽ സ്വദേശികളായ മൂന്ന് പേരാണ് മരണപ്പെട്ടത്. നേരത്തെ വലിയനാങ്കിയിലെ അഹമ്മദ് വലിയവളപ്പ്, ടി വി എസ് റോഡിലെ എം അലി എന്നിവരാണ് മരണപ്പെട്ടത്. പ്രവാസ ലോകത്തെ തുടർച്ചയായുള്ള മരണം മൊഗ്രാൽ പ്രദേശത്തെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്.

അബ്ബാസിന്റെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments