JHL

JHL

ഇന്ത്യയിൽ കോവിഡ് അതിവേഗം വ്യാപിക്കുന്നു; രോഗബാധിതരുടെ എണ്ണത്തിൽ സ്പെയിനിനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ നാലാമതായി; കോവിഡ് ബാധിതർ മൂന്നുലക്ഷത്തോടടുക്കുന്നു .




ന്യൂ ഡൽഹി : (True News, JNune 11,2020): ലോകത്ത് കോവിഡ് അതിവേഗം പടരുന്ന രാജ്യങ്ങളിൽ ഇന്ത്യയും. ഏറ്റവും അധികം കോവിഡ് രോഗികൾക്കുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ദിവസം ആറാം സ്ഥലത്തുണ്ടായിരുന്നിടത്ത് നിന്നും ഒറ്റ ദിവസം കൊണ്ടാണ് നാലാമതെത്തിയത്.  സ്പെയിനിനെയും ബ്രിട്ടനെയും പുറകിലാക്കിയാണ് ഭീതിതമായ രീതിയൽ രോഗികളുടെ എണ്ണം വർധിക്കുന്നത്. ഇന്ത്യയേക്കാൾ കൂടുതൽ രോഗികൾ ഉള്ളത് റഷ്യയിലും ബ്രസീലിലും അമേരിക്കയിലും മാത്രമാണ്.
ഇതുവരെ ഇന്ത്യയിൽ രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം കവിഞ്ഞു. എണ്ണായിരത്തി ഇരുനൂറിലധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചു. 
ഇന്ത്യയേക്കാൾ കൂടുതൽ രോഗികളുള്ള റഷ്യയിൽ രോഗബാധിതർ അഞ്ചുലക്ഷം കവിഞ്ഞെകിലും മരണ സംഖ്യ ആറായിരത്തി അഞ്ഞൂറ് മാത്രമാണ്. രണ്ടു ലക്ഷത്തിനു മേൽ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ   ഇന്ത്യയിലും ബ്രസീലിലും മാത്രമാണ് ദിനം പ്രതി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നത് എന്നാണ് കോവിഡ് ഡാറ്റകൾ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കുന്ന വെൽഡോ മീറ്റർസിന്റെ വെബ് സൈറ്റ് വ്യക്തമാക്കുന്നത്. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാവാനും സാധ്യതയുണ്ട് 

No comments