JHL

JHL

'എയിംസ് കാസറഗോഡിന് വേണം' എച്ച്.ആർ.പി.എം. സമര സംഗമം നടത്തി

ഉപ്പള (True News 26 June 2020): HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച " എയിംസ് കാസർഗോടിന് വേണം " എന്ന സമര സംഗമത്തിന്റെ ഭാഗമായി  HRPM  മഞ്ചേശ്വരം താലൂക്ക്  കമ്മിറ്റിയുടെ  നേതൃത്വത്തിൽ ഉപ്പളയിൽ സംഘടിപ്പിച്ച പരിപാടിയുടെ  ഉൽഘടനം  കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി ഫരീദ സകീർ നിർവഹിച്ചു. HRPM മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ്‌ രാഘവ ചേരൽ അധ്യക്ഷത വഹിച്ചു. HRPM ജില്ലാ വൈസ് പ്രസിഡന്റ്‌ മെഹമൂദ് കൈകമ്പ, ജില്ലാ പഞ്ചായത്ത്‌ അംഗം മുംതാസ്  ചെർക്കളം,  സുജാത ഷെട്ടി, മുൻ മംഗൽപാടി പഞ്ചായത്ത്‌  പ്രസിഡന്റ്‌, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ  ആയിഷത്ത് താഹിറ, എന്നിവർ പ്രസംഗിച്ചു. HRPM താലൂക്ക് സെക്രട്ടറി ഹമീദ് കോസ്മോസ് സ്വാഗതവും, HRPM ജില്ലാ PRO കെ എഫ് ഇക്ബാൽ നന്ദിയും പറഞ്ഞു.

No comments