JHL

JHL

ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ: കുമ്പള പോലീസും, മൊഗ്രാൽ ദേശീയവേദിയും ബോധവൽക്കരണത്തിന്, ലഘുലേഖ ഇറക്കും.

മൊഗ്രാൽ( True News 21 June 2020): 18 വയസ്സിന് താഴെയുള്ള കുട്ടികൾ ലൈസൻസില്ലാതെ വണ്ടി ഓടിക്കുകയും, അപകടങ്ങളും മരണങ്ങളും തുടർക്കഥയാവുന്ന സാഹചര്യത്തിലും കുമ്പള പോലീസും മൊഗ്രാൽ ദേശീയവേദിയും ചേർന്ന്  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

കുമ്പള പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് പി, സബ് ഇൻസ്പെക്ടർ സന്തോഷ്‌കുമാർ എ എന്നിവരുമായി ഈ വിഷയത്തിൽ ദേശീയവേദി ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.

 പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിൽ ലഘുലേഖ പുറത്തിറക്കും. വീടുകൾ കയറിയുള്ള ബോധവൽക്കരണം നടത്തും. മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നേതൃത്വം നൽകും പോലീസ് ഉദ്യോഗസ്ഥരും  സംബന്ധിക്കും. രക്ഷിതാക്കളെയും, കുട്ടികളെയും ബോധവൽക്കരിക്കുകയും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിലെ നിയമപരമായ നടപടികളും, പിഴയും ശിക്ഷയും  കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് മൊഗ്രാൽ ടൗൺ, പെർവാഡ്  എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. മൊഗ്രാലിൽ പോലീസ് നിരീക്ഷണം ശക്തമാക്കും.

ദേശീയവേദി പ്രഡിഡന്റ് മുഹമ്മദ് അബ്‌കോ, വൈസ് പ്രസിഡണ്ട്‌ എം എം റഹ്മാൻ, ജനറൽ സെക്രട്ടറി എം എ മൂസ, ജോയിൻ സെക്രട്ടറി മുഹമ്മദ് ടൈൽസ്, ട്രഷറർ വിജയകുമാർ, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാർട്ട്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


No comments