JHL

JHL

വില്‍പ്പന സംഘത്തിന് കൈമാറാന്‍ കൊണ്ടു വന്ന 2.100 കിലോ കഞ്ചാവുമായി രണ്ട് പേരെ കുമ്പള എക്‌സൈസ് സംഘം പിടികൂടി

കുമ്പള(True News 5 June 2020): വില്‍പ്പന സംഘത്തിന് കൈമാറാന്‍ കൊണ്ടു വന്ന 2.100 കിലോ കഞ്ചാവുമായി രണ്ട് പേരെ കുമ്പള എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ കാക്കാടിലെ അഷ്ഫാക്ക് (32), മേല്‍പറമ്പ് മാക്ക് ഹൗസിലെ അഷ്‌റഫ് (27) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കോയിപ്പാടി കടപ്പുറം പെര്‍വാഡ് റോഡില്‍ റെയിവേ അടിപ്പാതയില്‍ വില്‍പ്പന സംഘത്തിന് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് രണ്ട് പേരെ പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍ പി.രാജീവന്‍, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ കണ്ണന്‍കുഞ്ഞി, ഗണേശന്‍, ശ്രിജീഷ്, ഡ്രൈവര്‍ സത്യന്‍, സിവില്‍ വനിത എക്‌സൈസ് ഓഫീസര്‍ സിജില എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

No comments