JHL

JHL

മൊഗ്രാലിനെ മാലിന്യ വിമുക്തമാക്കി ദേശീയവേദി പ്രവർത്തകർ.

മൊഗ്രാൽ(True News 2 June 2020): മൊഗ്രാൽ പാലം മുതൽ പെർവാഡ് വരെയുള്ള രണ്ട് കിലോമീറ്റർ ദേശീയപാതയോരം മാലിന്യ വിമുക്തമാക്കി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ മാതൃകയായി.

 സംസ്ഥാന സർക്കാരിന്റെ  ശുചീകരണ ദിനത്തിന്റെ  ഭാഗമായാണ് അമ്പതോളം വരുന്ന ദേശീയവേദി  പ്രവർത്തകർ ''ക്ലീൻ മൊഗ്രാൽ" എന്ന പേരിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പ്ലാസ്റ്റിക്  മാലിന്യങ്ങൾ നീക്കം ചെയ്തും, കാൽ നടയാത്രക്കാർക്ക് ദുരിതമായ നടപ്പാതകളിലെ കാടുകൾ വെട്ടി മാറ്റിയുമാണ് ക്ലീൻ മൊഗ്രാൽ നടപ്പിലാക്കിയത്. രാവിലെ 7 മണിക്ക് തുടങ്ങിയ ശുചീകരണ യജ്ഞം വൈകുന്നേരം ആറുമണിക്കാണ് സമാപിച്ചത്.

ക്ലീൻ മൊഗ്രാൽ ശുചീകരണ പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എൻ  മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് അസി: ഡെപ്യൂട്ടി ഡയറക്ടർ പി  മുഹമ്മദ് നിസാർ, കുമ്പള സി എച് സി ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ, ടി എം ശുഹൈബ്, ഹാദി തങ്ങൾ, നാസർ മൊഗ്രാൽ, പി എ ആസിഫ്, ദേശീയവേദി ഗൾഫ് പ്രതിനിധികളായ എം എ ഹമീദ് സ്പിക്, എം ജി എ റഹ്മാൻ, അബൂബക്കർ സിദ്ദീഖ് നാങ്കി, എൽ ടി മനാഫ്, ടി പി മുഹമ്മദ്, മജീദ് കടവത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 ദേശീയവേദി  ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, എം എം റഹ്മാൻ, ജാഫർ ടി കെ, എം എ മൂസ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ എ എം സിദ്ദീഖ് റഹ്മാൻ, ടി കെ അൻവർ, മുഹമ്മദ് സ്മാർട്ട്‌, റിയാസ് മൊഗ്രാൽ, മുഹമ്മദ് മൊഗ്രാൽ, ടി എ ജലാൽ, എം എസ് മുഹമ്മദ് കുഞ്ഞി,  ഇബ്രാഹിം മീലാദ് നഗർ, അഷ്റഫ് പെർവാഡ്, ശിഹാബ് മാഷ്, ഖാദർ മാഷ്, മുഹമ്മദ് കുഞ്ഞി നാങ്കി, എച് എ ഖാലിദ്, അബ്ദു മൊഗ്രാൽ, റസാഖ് കൊപ്പളം, അബ്ദുള്ള കുഞ്ഞി നടപ്പളം, നിസാം നാങ്കി, എസ് കെ സലീം, ഫാറൂഖ് മുൻഷി, അഷ്‌റഫ്‌ സാഹിബ്‌, ലത്തീഫ് എൻ എം, ഖാദർ മൊഗ്രാൽ, അബ്ദുൽ റഹ്മാൻ നാങ്കി, നൂറുൽ അമീൻ യു എം, ഹാരിസ് ബാഗ്ദാദ്, ശരീഫ് ദീനാർ, അഷ്‌റഫ്‌, സാബിത്ത്, എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments