JHL

JHL

ഇന്ന് സംസ്ഥാനത്തു 195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കാസറഗോഡ് ജില്ലയിൽ 11 പേർക്ക് രോഗബാധ.




തിരുവനന്തപുരം /കാസറഗോഡ് (True News, June 27,2020): ഇന്ന് സംസ്ഥാനത്തു 195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കാസറഗോഡ് ജില്ലയിൽ 11 പേർക്ക് രോഗബാധ. മലപ്പുറം ജില്ലയിൽ ഇന് മാത്രം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു.പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്ക് പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 


118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8,ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11.കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവർ

ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 

ഇന്ന് (ജൂണ്‍ 27) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

വിദേശത്ത് നിന്ന് വന്നവര്‍ 


ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43,25 വയസുള്ള മഞ്ചേശ്വരം, പള്ളിക്കരക്കര പഞ്ചായത്ത് സ്വദേശികള്‍ക്കും ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നു വന്ന 26, 27 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശികള്‍ക്കും ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നെത്തിയ 46 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 13 ന് അബുദാബിയില്‍ നിന്ന് വന്ന 25 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനിക്കും ജൂണ്‍ 22 ന് കുവൈത്തില്‍ നിന്ന് വന്ന 43 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശിക്കും ജൂണ്‍ ആറിന് ഒമാനില്‍ നിന്ന് വന്ന 36 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിക്കും ഇന്ന് കോവിഡ് പോസിറ്റീവായി.

മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍ 

ജൂണ്‍ 16 ന് വന്ന 34 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് വന്ന 41 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി.

ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി 

സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തക(34 വയസുള്ള സ്ത്രീ) അടക്കം അഞ്ച് പേര്‍ക്ക് ഇന്ന് (ജൂണ്‍ 27) കോവിഡ് നെഗറ്റീവായി.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍

മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച 26 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി, അബുദാബിയില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് പോസിറ്റീവായ 32 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി,

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍

ഹരിയാനയില്‍ നിന്ന് വന്ന് ജൂണ്‍ 14 ന് കോവിഡ് സ്ഥിരീകരിച്ച 36 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 19 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് നെഗറ്റീവായി.

*

No comments