JHL

JHL

ദേശീയപാത തകർന്നു; നാട്ടുകാർ സമരത്തിന്

മൊഗ്രാൽ(True News 22 June 2020): അധികൃതരുടെ അനാസ്ഥമൂലം പേർവാട്- കാസർഗോഡ് ദേശീയപാത റീടാറിങ് ജോലികൾ നടക്കാതെ പോയതോടെ മൊഗ്രാലിൽ ദേശീയപാത തകർച്ച പൂർണമായി.

 കഴിഞ്ഞവർഷം തകർന്ന് തരിപ്പണമായ മൊഗ്രാൽ ഷാഫി മസ്ജിദിന്  മുൻവശം, കൊപ്രബസാർ,പെർവാഡ്  എന്നിവിടങ്ങളിലാണ് വീണ്ടും റോഡിൽ വലിയ  കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികൾ വൻ ഗർത്തങ്ങളായി രൂപാന്തരപ്പെട്ടതോടെ കാലവർഷത്തിന്റെ  തുടക്കത്തിൽതന്നെ ഗതാഗതതടസ്സത്തിന് കാരണമായിട്ടുണ്ട്.

 കഴിഞ്ഞയാഴ്ച ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന പേരിൽ കുഴികൾ അടച്ചിരുന്നു. എന്നാൽ അതിന് രണ്ട് ദിവസത്തെ ആയുസ്സ്‌പോലും ഉണ്ടായില്ല. റീ ടാറിങ്ങിനായി എൻ എ നെല്ലിക്കുന്ന് എം എൽ എ  സർക്കാറിൽ നിന്ന്  ആവശ്യമായ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട് അത് മഴയ്ക്ക് മുൻപ്  ചെയ്തുതീർക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ കാണിച്ച വീഴ്ചയാണ് ദേശീയപാത തകർച്ചക്ക് കാരണമായതെന്ന് നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും, നാട്ടുകാരും.

No comments