JHL

JHL

ബാഡൂരിൽ കൊറോണ കാലത്ത് വെള്ളച്ചാട്ടത്തിൽ നീരാടാനെത്തിയ യുവാക്കൾക്കെതിരെ കേസ്

സീതാംഗോളി (true News 25 June 2020):വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ എട്ടു പേർക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് കേസ്. ബാഡൂർ മൊട്ട  വെള്ളച്ചാട്ടത്തിൽ ഇന്നലെ വൈകിട്ട് കുളിക്കാനെത്തിയ എട്ട് പേർക്കെതിരെയാണ് ബദിയഡുക്ക പോലീസ് കേസെടുത്തത്. മഴക്കാലത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഇവിടെ കുളിക്കാൻ എത്തുന്നത് പതിവാണ്. എന്നാൽ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഇവിടെ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നാട്ടു കുളങ്ങളിലും വെള്ളക്കെട്ടുകളും പലരും കുളിക്കാനെത്തുന്നതായാണ് വിവരം. കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്നതിനിടയിൽ ഇത്തരം കേന്ദ്രങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.


No comments