JHL

JHL

പെർവാഡ് കടപ്പുറം കോളനിയിൽ കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കാനെത്തിയ ആരോഗ്യ പ്രവർത്തകരെ നാട്ടുകാർ തടഞ്ഞ സംഭവം : 3 പേർക്കെതിരെ പോലീസ് കേസെടുത്തു

കുമ്പള (True News 2 June 2020): പെർവാഡ് കടപ്പുറം കോളനിയിൽ കോവിഡ് പരിശോധനക്കായി ശ്രമം ശേഖരിക്കാൻ എത്തിയവരെയാണ് ചിലർ തടഞ്ഞത്. കോളനിയിലെത്തി സ്രവം ശേഖരിക്കുന്നതിലൂടെ പ്രദേശത്ത് കോവിഡ് പകരാൻ ഇടയാക്കുമെന്ന ഭീതിയിലാണ് തടഞ്ഞതെന്നാണ് വിവരം. സമൂഹ വ്യാപന സാധ്യത കൂടി പരിശോധിക്കുന്നതിന്റെ  ഭാഗമായാണ് ആരോഗ്യ പ്രവർത്തകർ പെർവാഡ് കടപ്പുറം കോളനിയിലെത്തിയത്. കോവിഡ് പരിശോധന സംഘത്തിലെ ഡോ. സിദ്ധാർത്ഥിന്റെ പരാതിയിലാണ് കുമ്പള പോലീസ് കേസെടുത്തത്.സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സ്രവസാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു ഡോക്ടര്‍മാരുടെ ലക്ഷ്യം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 16 പേരുടെ സ്രവം എടുക്കാനാണ് തീരുമാനിച്ചിരുന്നത്. ഒരു കുട്ടിയുടെ അടക്കം അഞ്ചുപേരുടെ സ്രവം എടുക്കാനുള്ള ഒരുക്കത്തിനിടെ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിയ സംഘം സാമ്പിള്‍ എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ തടയുകയായിരുന്നു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എത്തിയ വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭീഷണി കാരണം സ്രവസാമ്പിള്‍ ശേഖരണം തുടരാനായില്ല. കുമ്പള പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്

No comments