JHL

JHL

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന ; ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്ത് 141 കേസുകൾ; ഒരു മരണവും;സംസ്ഥാനത്ത് കോവിഡ് മരണം ഇരുപത്തി രണ്ടായി






തിരുവനന്തപുരം(True News, June 23,2020): സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന. ഇന്ന്മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്ത് 141 കേസുകൾ. ഒരു ദിവസം റിപോർട്ട് ചെയ്യപ്പെടുന്നതിൽ ഏറ്റവും ഉയർന്താണിത്.ഇന്ന് ഒരു മരണവും;സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.ഇതോടെ കോവിഡ് മരണം ഇരുപത്തി രണ്ടായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇന്ന് ഒരാള്‍ കോവിഡ് മൂലം മരിച്ചു. കോവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്. സ്ഥിതി രൂക്ഷമാവുകയാണ്. ഇതോടൊപ്പംരോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. 9 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8,  കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2. 
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1 

No comments