JHL

JHL

കുമ്പള നായിക്കാപ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരം

കുമ്പള (True News 14 June 2020): കുമ്പള ബദിയടുക്ക റോഡിൽ നായിക്കാപ്പിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടം. ബദ്രിയ യ നഗറിലെ അബു സാലി ഹസീന ദമ്പതികളുടെ മകൻ ഹുസൈഫ്(17), ബന്ധു തളങ്കരയിലെ ഹസൻ മിദ്ലാജ് (18) എന്നിവരാണ് മരിച്ചത്. മൊഗ്രാലിലെ ഷഹലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരത്തിലിടിച്ച് മറിഞ്ഞ കാറിനടിയിൽ പെട്ട യുവാക്കളെ നാട്ടുകാർ എത്തിയാണ് പുറത്തെടുത്തത്. കെ.എൽ 18 എ 500 മാരുതി സെൻ കാറാണ് അപകടത്തിൽ പെട്ടത്. കാർ പൂർണ്ണമായും തകർന്നു.

No comments