JHL

JHL

ശുചീകരണ ദിനത്തിൽ ശേഖരിച്ച മാലിന്യങ്ങൾ നഗര ഹൃദയത്തിൽ കൂട്ടിയിട്ടത് നീക്കം ചെയ്തില്ല; പകർച്ചവ്യാധി ഭീഷണിയിൽ വ്യാപാരികളും നാട്ടുകാരും

കുമ്പള(True News 4 June 2020): സംസ്ഥാന സർക്കാർ മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ശുചീകരണ ദിനത്തിൽ കുമ്പളയിൽ നടത്തിയ ശുചീകരണ പരിപാടിയിൽ നീക്കം ചെയ്ത മാലിന്യങ്ങൾ നഗര ഹൃദയത്തിൽ വഴിയരികിൽ കൂട്ടിവെച്ചത് നാലാം  നാളും നീക്കം ചെയ്തില്ല.
കുമ്പള ജി.എച്ച്.എസ്‌ റോഡിലാണ്   ഞായറാഴ്ച യിലെ ശുചീകരണ ദിനത്തിൽ ശേഖരിച്ച മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. കാക്കകളും നായകളും കടിച്ച് ചിതറിക്കിടക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ. കുമ്പളയിലെത്തുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ആരോഗ്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് ഇത്. മഴക്കാലം കൂടിയായതോടെ പകർച്ചവ്യാധികൾ പടരാനും കരണമാവുമെന്ന് നാട്ടുകാർ പറയുന്നു.

No comments