JHL

JHL

പുത്തിഗെയിൽ മണ്ണിടിഞ്ഞു ഒരാൾ മരിച്ചു



പുത്തിഗെ : (True News, 22 June 2020) : പുത്തിഗെയിൽ മണ്ണിടിഞ്ഞു ഒരാൾ മരിച്ചു. പുത്തിഗെ മുകാരിക്കണ്ടം കോടി മൂലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. പെർള കാട്ടുകുക്കെ സ്വദേശി ഹർഷിത് കുമാർ (36) ആണ് മരണപ്പെട്ടത്.
ഇയാൾ ഇവിടെ ഒരു സ്വകാര്യ വ്യക്തിയുടെ  പറമ്പിൽ ഓവുചാൽ നിർമിക്കുന്നതിന്  കരാറുപണിയിലേർപ്പർട്ടിരിക്കുകയായിരുന്നു. ഇതിനിടെ മുകളിൽ നിന്നും മണ്ണ് ഇടിഞ്ഞു ഇയാളുടെ മേൽ പതിക്കുകയായിരുന്നു. പണി നിർത്തി  ജോലിക്കാർ വിശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതിനാൽ  തന്നെ വൻ ദുരന്തം ഒഴിവായി.
കുമ്പള പോലീസ് സ്ഥലത്തെത്തി ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം  പോസ്റ്റുമോർട്ടത്തിനായി കാസറഗോഡ് ജെനെറൽ ആശുപത്രിയിലേക്കു മാറ്റി .

No comments