JHL

JHL

ഹജ്ജിനു കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബിയ; ഇക്കൊല്ലം സൗദിക്ക് പുറത്തു നിന്നുള്ളവരെ ഹജ്ജിന് അനുവദിക്കില്ല



റിയാദ് (True News, June23,2020): കോവിഡ് മഹാമാരി ഭീതി തുടരുന്ന പശ്ചാത്തലത്തിൽ  ഹജ്ജിനു കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബിയ; ഇക്കൊല്ലം  സൗദിക്ക്  പുറത്തു നിന്നുള്ളവരെ ഹജ്ജിന് അനുവദിക്കേണ്ടെന്നാണ് തീരുമാനം.  ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക്‌ മാത്രമാക്കി ചുരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.  സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീര്‍ഥാടകരായാണ് പരിഗണിക്കുക. എന്നാല്‍ ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. എത്രപേര്‍ക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് സൗദി ഹജ്ജ് മന്ത്രലയം വരുംദിവസങ്ങളില്‍ അറിയിക്കും.  സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം അനുവദിക്കുക. കഴിഞ്ഞ വര്‍ഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചത്. ഇതില്‍ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളില്‍ നിന്നാണ്വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്
hajj covid no entry saudi.  

No comments