JHL

JHL

പി കോരൻ മാസ്റ്ററുടെ വിയോഗം തീർത്ത ശൂന്യത നികത്താനാവാത്തത് - എൽജെഡി

കാസറഗോഡ്(true News 16 June 2020) : കറ കളഞ്ഞ സോഷ്യലിസ്റ്റായിരുന്ന ലോക് താന്ത്രിക് ജനതാദൾ മുൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും പാർലമെന്ററി ബോർഡ് ചെയർമാനും ആയിരുന്ന പി കോരൻ മാസ്റ്ററുടെ രണ്ടാം ചരമ ദിനം ആചരിച്ചു . പി കോരൻ മാസ്റ്ററുടെ വിയോഗം തീർത്ത ശൂന്യത നികത്താനാവാത്തത് ആണെന്ന് ലോക് താന്ത്രിക് ജനതാദൾ മഞ്ചേശ്വരം - കാസറഗോഡ് സംയുക്ത മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു .രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റി എന്നും സഹജീവികളോട് കരുണയും അനുകമ്പയും കാട്ടിയ പൊതു പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ അടക്കം അനവധി ജനകീയ സമരങ്ങളിൽ അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു . ഗ്രന്ഥശാല സംഘത്തിന്റെ ജില്ലാസെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച കോരൻ മാസ്റ്റർ  നാടുനീളെ ഗ്രന്ഥശാലകൾ സ്ഥാപിച്ചു സാംസ്കാരിക ഉന്നമനത്തിനും നേതൃത്വം നൽകി . കോരൻ മാസ്റ്ററുടെ വേറിട്ട കറപുരളാത്ത വ്യക്തിത്വം പുതുതലമുറക്ക് പ്രചോദനമാകണമെന്നും യോഗം അഭിപ്രായപ്പെട്ടു .

എൽജെഡി ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദിഖ് അലി മൊഗ്രാൽ ഉൽഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു . ഡോ . ദാമു , സിദ്ദിഖ് റഹ്‌മാൻ, ബാലകൃഷ്ണ ഷെട്ടി , അഡ്വ . ഹസൈനാർ , റാഷിദ് മൊഗ്രാൽ , മധുകർ , ഫവാസ് ഇബ്രാഹിം , കൃഷ്ണൻ, ബിഎൽ മുഹമ്മദലി , മുഹമ്മദ് കുഞ്ഞി കെ എന്നിവർ സംസാരിച്ചു. അഹമ്മദലി കുമ്പള സ്വാഗതവും  ബാബു അണങ്കൂർ നന്ദിയും പറഞ്ഞു.

No comments