JHL

JHL

കൊവിഡ് ; കുമ്പളയിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് സേവനം ചെയ്യുന്ന യുവാക്കൾക്ക് ജി.എച്ച്.എസ്‌ 98-99 ബാച്ച് വിദ്യാർത്ഥികളുടെ ആദരവ്

കുമ്പള (True News 6 June 2020): കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ഭക്ഷണമടക്കം അവർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്ന മൂന്ന് യുവാക്കൾക്ക് കുമ്പള ജി.എച്ച്.എസ്‌ പൂർവ്വ വിദ്യാർത്ഥികളുടെ ആദരവ്. കുമ്പളയിലെ ഇർഷാദ്  ചാക്കു, ഉനൈസ്, സിനാൻ എന്നിവരെയാണ്  കുമ്പള ജി എച്ച് എസ്  എസ് എസ് എൽ സി 98-99 മലയാളം ബാച്ച് സ്നേഹോപഹാരം നൽകി  ആദരിച്ചത്. 
കുമ്പള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ബാച്ച് പ്രതിനിധികളായി മൻസൂർ, ഫാറൂഖ്, അൻസാർ എന്നിവർ സംബന്ധിച്ചു.

No comments