JHL

JHL

വായനാ ദിനത്തിൽ അർഹതയുടെ അംഗീകാരമായി എം.എ മൂസക്ക് മൊഗ്രാൽ ദേശീയവേദിയുടെ ആദരം

മൊഗ്രാൽ (True News 22 June 2020): വായനയെ നെഞ്ചേറ്റി നടക്കുന്ന മൊഗ്രാൽ ദേശീയവേദി ജന.സെക്രട്ടറി കൂടിയായ എം.എ മൂസയെ വായനാദിനത്തിൽ ആദരിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായി മാറി. സ്കൂൾ പഠനം മുതൽ തന്നെ മൂസ വായനയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്നിരുന്നു. ചെറുപ്രായത്തിൽ തന്നെ എട്ടോളം പത്രങ്ങൾ ദിവസവും വായിച്ചിരുന്ന മൂസ തന്റെ വായനാ ശീലം ഇന്നും മുടങ്ങാതെ സൂക്ഷിക്കുന്നു. എസ് എസ് എൽ സി യിൽ വെച്ച് പഠനം നിർത്തിയെങ്കിലും പരന്ന വായന തനിക്ക് നൽകിയ വിജ്ഞാനം കൈമുതലാക്കി എഴുത്തിന്റെ മേഖലയിലാണ് മൂസ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. പത്രവാർത്തകൾ തയ്യാറാക്കുന്നതിൽ മികവ് തെളിയിച്ച മൂസ ലേഖനങ്ങളും എഴുതാറുണ്ട്. കാരവൽ പത്രത്തിന്റെ കുമ്പള ലേഖകനായും, കാസറഗോഡ് വാർത്താ ഡെസ്കിലും,ചന്ദ്രഗിരി പത്രത്തിലും മൂസ  പ്രവർത്തിച്ചിട്ടുണ്ട്.

വായനാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് മൊഗ്രാൽ ദേശീയവേദി  എം എ മൂസയെ ആദരിച്ചു. മുൻ പ്രസിഡന്റ് ടി കെ അൻവർ  പൊന്നാടയണിയിച്ചു .

ചടങ്ങിൽ ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ശിഹാബ് മാസ്റ്റർ, എം എം റഹ്മാൻ, ടി കെ ജാഫർ, മുഹമ്മദ് കുഞ്ഞി ടൈൽസ്, എം വിജയകുമാർ, പി എ ആസിഫ്, റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്‌, മുഹമ്മദ് മൊഗ്രാൽ, മനാഫ് എൽ ടി, അഷ്‌റഫ്‌ ബദ്‌രിയനഗർ, ശരീഫ് ദീനാർ എന്നിവർ പ്രസംഗിച്ചു. എം എ മൂസ മറുപടി പ്രസംഗം നടത്തി.

No comments