JHL

JHL

കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ബാങ്കിൽ ഇടപാടിനായി ജനക്കൂട്ടം ; കുമ്പള സിൻഡിക്കറ്റ് ബാങ്കിൽ പൊലീസ് ഇടപെട്ടു

കുമ്പള(True News, June29,2020): കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ഇടപാടുകാരെ ബാങ്കിനകത്ത് കയറ്റിയതിനെത്തുടർന്ന് പൊലീസ് ഇടപെട്ടു. കുമ്പള ബദിയടുക്ക റോഡിൽ പ്രവർത്തിക്കുന്ന സിൻഡിക്കറ്റ് ബാങ്കിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. 
കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകൾ ഉൾപ്പെടെ നൂറോളം ഇടപാടുകാരാണ് ഒരേ സമയം ബാങ്കിനകത്ത് തടിച്ചുകൂടിയത്. 
ഇവിടെ സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഇടപാടുകാരുടെ ആധിക്യം കൊണ്ട് വീർപ്പുമുട്ടുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് കുമ്പള എസ് ഐ യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം അകത്തുണ്ടായിരുന്ന ആളുകളിൽ കുറെ പേരെ പുറത്താക്കി സാമൂഹിക അകലം ഉറപ്പു വരുത്തി. ബാങ്ക്മാനേജരുമായി നടത്തിയ ചർച്ചയിൽ ചൊവ്വാഴ്ച മുതൽ ടോക്കൺ അടിസ്ഥാനത്തിൽ ഇടപാടുകാരെ അകത്തേക്ക് കയറ്റാൻ തീരുമാനിച്ചതായി എസ്ഐ അറിയിച്ചു. 
         കുമ്പള ഭാഗങ്ങളിൽ ബസുകളിലും മറ്റു പൊതു സ്ഥലങ്ങളിലും വ്യാപകമായി കൊവിഡ് ചട്ടങ്ങൾ ലംഘിക്കപ്പെടുന്നതായി പരാതിയുണ്ട്.


No comments