JHL

JHL

അടഞ്ഞ് കിടന്ന കടകൾക്ക് ഷോക്കടിപ്പിക്കുന്ന ബിൽ നൽകിയ വൈദ്യുതി വകുപ്പിനെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിനിറങ്ങുന്നു ; വൈദ്യുതി സെക്ഷന്‍ ഓഫീസിന് മുന്നില്‍ 20ന് ധര്‍ണ്ണാസമരം

കാസര്‍കോട്(True News 20 June 2020): കോവിഡ് 19 എന്ന മഹാമാരി മൂലം ലോക്ക് ഡൗണിന്റെ ഭാഗമായി 2 മാസം കടകള്‍ അടഞ്ഞു കിടന്നിട്ടും ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാര്‍ജ്ജാണ് ബോര്‍ഡ് ഈടാക്കുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു. അടച്ചിട്ട മാസങ്ങളിലെ ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുക, അരിയേര്‍സ് എന്ന പകല്‍കൊള്ള അവസാനിപ്പിക്കുക, കോവിഡ് കാലത്തെ ഉപയോഗിച്ച വൈദ്യുതിയുടെ എനര്‍ജി ചാര്‍ജ് മാത്രം ഈടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി വൈദ്യുതി സെക്ഷന്‍ ഓഫീസിന് മുന്നില്‍ 20ന് രാവിലെ 10.30 മുതല്‍ വിവിധ യൂണിറ്റുകളിലെ വ്യാപാരികള്‍ ധര്‍ണ്ണാസമരം നടത്തും. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ധര്‍ണ്ണാ സമരം വിജയിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് അഭ്യര്‍ത്ഥിച്ചു

No comments