JHL

JHL

ഉള്ളാളിൽ നേത്രാവതിപാലത്തിൽ നിന്നും പുഴയിൽ ചാടി "ആത്മഹത്യ' ചെയ്തയാൾ ശിമൊഗ്ഗയിൽ ജീവനോടെ പൊങ്ങി; കടം വാങ്ങിയവരിൽ നിന്നുള്ള ശല്യത്തിൽ നിന്നും രക്ഷപ്പെടാനുള്ള അടവെന്നു പോലീസ്

  

ഉള്ളാൾ (True News, June10,2020): നേത്രാവതി പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന് കരുതിയയാളെ ഷിമൊഗ്ഗയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ബൈക്ക് നേത്രാവതി പാലത്തിനടുത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞ മുടിപ്പ് സ്വദേശി പ്രവീൺ സാഫല്യ  (27) നെയാണ് ഷി മൊഗയിൽ കണ്ടെത്തിയത്. മംഗളൂരുവിൽ എസ് എൽ ആർ കെ യിൽ സെയിൽസ് മാനായിരുന്നു പ്രവീൺ സാഫല്യ. പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ  ഇയാൾ പാലത്തിൽ ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു. യുവാവ് പുഴയിൽ ചാടിയതായി സംശയം തോന്നിയ നാട്ടുകാർ ഉള്ളാൾ പോലീസിൽ വിവരമറിയിച്ചു. പോലീസും ഫയർ ഫോഴ്സും മണിക്കൂറുകളോളം പുഴയിൽ  തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ബുധനാഴ്ച വൈകിട്ടോടെ ഇയാളെ ഷിവ മൊഗ്ഗ യിൽ കണ്ടെത്തിയതായി ഉള്ളാൾ പോലീസിന് വിവരം ലഭിച്ചു, 

പണം കടം വാങ്ങിയവരിൽ നിന്നുള്ള ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ യുവാവ് നടത്തിയ നാടകമായിരുന്നു സംഭവമെന്ന് ഉള്ളാൾ പോലീസ് പറഞ്ഞു. ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിന്നത്രെ.പുഴയിൽ ചാടി മരിച്ചെന്ന് വരുത്തി നാടുവിടുകയായിരുന്നു ഇയാളുടെ ഉദ്ദേശ്യം.


.

 -

No comments