JHL

JHL

കുമ്പളയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.

കുമ്പള(True News 24 June 2020): കുമ്പള കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്തയും കർഷക സഭയും സംഘടിപ്പിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൽ പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു.
        കർഷകർക്ക് തെങ്ങ്, പുളി, പ്ലാവ്, മുരിങ്ങ തുടങ്ങിയ തൈകളും, വളങ്ങളും മറ്റും വിതരണം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, അംഗങ്ങളായ സുധാകര കാമത്ത്, മുരളീധരയാദവ് തുടങ്ങിയവർ സംബന്ധിച്ചു.
       കൃഷി ഓഫീസർ കെ.നാണുക്കുട്ടൻ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റൻറ് ഉഷുമാരി എ.എൻ. നന്ദി പറഞ്ഞു

No comments