JHL

JHL

നായിക്കാപ്പിലെ കാറപകടം: മരിച്ചത് സഹോദരങ്ങളുടെ മക്കൾ ; ഹുസൈഫിന്റെ മരണം എസ് എസ് എൽ സി. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നതിനിടെ


കുമ്പള (True News 14 June 2020):നായിക്കാപ്പിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ കാറപകടത്തിൽ മരിച്ചത് സഹോദരങ്ങളുടെ മക്കൾ.കുമ്പള  ബദ്രിയാ നഗറിലെ അബൂ സാലിഹിന്റെ മകൻ ഹുസൈഫും അബു സാലിയുടെ ഭാര്യാ സഹോദരൻ  തളങ്കരയിലെ അബ്ദുൽ ഖാദറിന്റെ മകൻ ഹുസൈൻ മിദ്‌ലാജുമാണ് മരണപ്പെട്ടത്.
കുമ്പള ഹയർ സെക്കൻറി യിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഹുസൈഫ്‌  പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. ബദ്രിയാനഗറിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.  ഹുസൈഫ് ബന്ധുവായ മിദ് ലാജിന്റെയും  കൂട്ടുകാരനായ ശാലുവിന്റെയും കൂടെ മാരുതി സെൻ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. മഴയായതിനാൽ റോഡിൽ വഴുക്കലുമുണ്ടായിരുന്നു. റോഡിൽ നിന്നും തെന്നിമാറി കാർ തലകീഴായി മറിയുകയായിരുന്നു.
വീഴ്ചക്കിടയിൽ പിൻസീറ്റിലുണ്ടായിരുന്ന ശാലു കാറിൽ നിന്നും പുറത്തേക്ക് തെറ്റിച്ചതിനാൽ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കാറിനകത്ത് രണ്ട് പേർ കുടുങ്ങിക്കിടക്കുന്ന കാര്യം ശാലു പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ മറ്റു രണ്ടുപേരെ പുറത്തെട്ടുത്തെങ്കിലും ഹുസൈഫ് ഇതിനോടകം മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹുസൈൻ മിദ്ലാജിനെ ഉടൻ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹസീനയാണ് ഹുസൈഫിന്റെ മാതാവ് സഹോദരങ്ങൾ ഇഷാന, ആസിഫ്, ഹിഷാം

ഹുസൈൻ മിദ്ലാജ്  തളങ്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്വാർഥിയാണ്.
മാതാവ് സുമയ്യ . സംഹാദരങ്ങൾ: ഷൈഫ, മുർഷീദ, ഫാത്തിമ ഷിഫ, മിൻഹാജ്

No comments