JHL

JHL

ബസ് സർവീസ് സാധാരണ നിലയിലേക്ക് ; കാസറഗോഡ് ബസ് സ്റ്റാൻഡ് അണു വിമുക്തമാക്കി


കാസര്‍കോട്‌ (True News 12 June 2020): കോവിഡ്‌ മുന്‍കരുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വരുത്തുകയും സ്വകാര്യ ബസ്‌ സര്‍വ്വീസുള്‍പ്പെടെ പൊതു ജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയും ചെയ്‌തുകൊണ്ടിരിക്കെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നു.ഇതിന്റെ ഭാഗമായി ആര്‍ ടി ഒ അധികൃതര്‍ ഇന്നലെ പുതിയ ബസ്‌സ്റ്റാന്റും പരിസരവും സ്വകാര്യ ബസ്സുകളും അവയുടെ ഉള്‍വശവും കീടനാശിനി ഉപയോഗിച്ചു പൂര്‍ണ്ണമായും അണുവിമുക്തമാക്കി. പൊതുജനങ്ങള്‍ കൂടുതല്‍ എത്തിച്ചേരുന്ന പൊതു സ്ഥലങ്ങളില്‍ ശുചീകരണ പ്രക്രിയ തുടരും. അതേസമയം മുന്‍കരുതല്‍ നിബന്ധനകളും കര്‍ശനമാക്കുന്നുണ്ട്‌.

No comments