JHL

JHL

കൊവിഡ് ; ജില്ലയിലെ മുസ്‌ലിം പള്ളികൾ മിക്കതും ചൊവ്വാഴ്ച തുറക്കില്ല

കാസർഗോഡ് (True News 7 June 2020):
കോവിഡ് ആശങ്ക നിലനിൽക്കുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിവിധ മുസ്‍‍ലിം സംഘടനാ നേതാക്കള്‍. കുമ്പളയിൽ പല പള്ളികളും തത്കാലം തുറക്കേകേണ്ടതില്ലെന്ന് കമ്മിറ്റികളുടെ തീരുമാനം

           വിശ്വാസികളുടെ തള്ളിക്കയറ്റം സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന ഭയവും ജാഗ്രതയുമാണ് പള്ളിക്കമ്മിറ്റികളെ ഇത്തരം ഒരു തീരുമാനത്തിലെത്തിച്ചിരിക്കുന്നത്.  വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും മറ്റും ആയിരക്കണക്കിന് വിശ്വാസികൾ വരെ ഒത്തു കൂടുന്ന പള്ളികൾ കുമ്പളയിലും പരിസര പ്രദേശങ്ങളിലും ഉണ്ട്. പള്ളികൾ തുറന്നുകൊടുക്കുകയും വിശ്വാസികൾ എത്തുകയും ചെയ്താൽ കമ്മിറ്റികൾ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ  നൽകിയതിനു പുറമെ സംയുക്ത ജമാഅത്ത് കുമ്പള മേഖല കമ്മിറ്റിയും മഹല്ല് ജമാഅത്തുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
   കൊവിഡ് രോഗ പ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ സുരക്ഷ സജ്ജീകരണങ്ങൾ ഒരുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പാപ്പം കോയ നഗർ ബദ്രിയ ജുമാ മസ്ജിദും (തങ്ങൾ പള്ളി) ജമാഅത്തിനു കീഴിലുള്ള മറ്റു നിസ്കാരപ്പള്ളികളും തത്കാലം തുറക്കുന്നതല്ലെന്ന് കമ്മിറ്റി അറിയിച്ചു.
          കൊവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിശ്വാസികൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ സാധിക്കാത്തതിനാൽ കുമ്പള ടൗൺ ബദർ ജുമാ മസ്ജിദ് ഒരറിയിപ്പുണ്ടാകുന്നതു വരെ തുറക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
       കുമ്പള പഞ്ചായത്തിലെ കൊവിഡ് ബാധിത പ്രദേശമായ ആറാം വാർഡിൽ ഉൾപ്പെടുന്ന മഹല്ലായതിനാൽ ജൂൺ 30 വരെ ഉളുവാർ ജുമാ മസ്ജിദും കീഴിലുള്ള നിസ്കാരപ്പള്ളികളും തുറക്കില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കുമ്പള ത്വാഹ മസ്ജിദ്, ഉപ്പള മണ്ണം കുഴി ജുമാമസ്ജിദ്,  എന്നീ പള്ളികളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ആരാധാനകൾ നടക്കില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു


No comments