JHL

JHL

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാർ ഹോട്ടലിൽ തങ്ങി; കാസർഗോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ കളക്ടറുടെ ഉത്തരവ്

കാസറഗോഡ് (True News, Juie 28,2020): കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാർ ഹോട്ടലിൽ തങ്ങിയതിനെ തുടർന്ന് കാസർഗോട് നഗരത്തിലെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ കളക്ടറുടെ ഉത്തരവ്. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.പഴയ ബസ്റ്റാന്റിലെ ദേര സിറ്റി ,എമിരേറ്റ്സ് ഹോട്ടലുകൾ , പുതിയ ബസ് സ്റ്റാന്റിലെ  സെഞ്ചുറി പാർക്ക്  ഹോട്ടൽ എന്നിവയാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. അധികൃതരെ അറിയിക്കാതെ താമസ സൗകര്യം ഒരുക്കിയതിനെ തുടര്‍ന്നാണ് നടപടി.ഇതിനു പുറമെ ലോഡ്ജുകളുടെ നടത്തിപ്പുകാര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമ പ്രകാരം പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു

No comments