JHL

JHL

ഓൺലൈൻ ക്ലാസ്സുകൾ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് എം.എസ്‌.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു

കാസര്‍കോട്(True News 1 June 2020): ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യങ്ങള്‍ ഉറപ്പുവരുത്താത്തതിനെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത മൂന്നു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ സൗകര്യം ഒരുക്കുക, ഓണ്‍ലൈന്‍ പഠനത്തിന് അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തണം, ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് അറ്റന്റന്‍സ് നിര്‍ബന്ധമാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം നടത്തിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ഭാരവാഹികളായ സയ്യിദ് താഹ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു. വിദ്യാനഗര്‍ എസ്.ഐ വിപിന്റെ നേതൃത്വത്തില്‍ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി.

No comments