JHL

JHL

കോവിഡ് ;കാസറഗോഡിന് ആശ്വാസം; ഇന്ന് ജില്ലയിൽ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല




കാസറഗോഡ് ( True New, June 23, 2020): ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. കോവിഡ് കേസുകളൊന്നും തന്നെ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ജില്ലയിൽ ഒരു ഇല്ലാത്ത ദിവസം കടന്നു പോകുന്നത്. സംസ്ഥാനത്താകമാനം   കേസുകൾ വർധിക്കുമ്പോഴും കഴിഞ്ഞ കുറച്ചു ദിവസമായി ജില്ലയിൽ വലിയ തോതിലുള്ള വർദ്ധനവ് ഇല്ലായിരുന്നു 

ഇന്ന്ആ ജില്ലയിൽ ര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ല. വീടുകളില്‍ 4807 പേരും സ്ഥാപനങ്ങളില്‍ 386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നീരിക്ഷണത്തിലുള്ളത് 5193 പേരാണ്. പുതിയതായി 504 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 50 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 281 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 210 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീയാക്കി. പുതിയതായി ആശുപത്രിയിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 38 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

No comments