JHL

JHL

ഇന്ന് ലോക വയോജന ദിനം: 81ലും പത്രവായനയിൽ മുഴുകി കുത്തിരിപ്പ് മുഹമ്മദ്.

മൊഗ്രാൽ(www.truenewsmalayalam.com) : പ്രായത്തെ തോൽപ്പിച്ച് എൺപത്തിയൊന്നാം വയസ്സിലും സഖാവ് കുത്തിരിപ്പ് മുഹമ്മദ് പത്രവായനയിൽ മുഴുകിയിരിക്കുന്നു. ദിവസേന ഒരു 5 പത്രമെ  ങ്കിലും വായിച്ചാലെ ഇശൽ  ഗ്രാമത്തിലെ ഫുട്ബോൾ ആചാര്യൻ കുത്തിരിപ്പ്  മുഹമ്മദിന് തൃപ്തിയാകൂ...

 നേരത്തെ ബീഡി തെറുപ്പ് കമ്പനി ഉണ്ടായിരുന്നപ്പോൾ മൊഗ്രാലിലേക്ക് പത്രം വിതരണം ചെയ്തിരുന്നത് മുഹമ്മദായിരുന്നു. അതിരാവിലെ കുമ്പളയിൽ പോയി പത്ര ഏജൻസി സാലിയിൽ നിന്നാണ് പത്രങ്ങൾ വാങ്ങാറ്. കാൽനടയാ യിട്ടാണ് പത്രങ്ങൾ വിതരണം ചെയ്തിരുന്നത്. ഇപ്പോൾ വീട്ടിൽ വിശ്രമിക്കുമ്പോൾ മക്കളും, പുള്ളികളും യഥാസമയം മുഹമ്മദിന് പത്രങ്ങൾ  എത്തിച്ചു നൽകും. ദേശാഭിമാനി, മനോരമ, മാതൃഭൂമി, മാധ്യമം, ഉദയവാണി, ഉത്തരദേശം, കാരവൽ പത്രങ്ങൾ മുടങ്ങാതെ വായിക്കും. അത് മുഹമ്മദിന്റെ  ഒഴിച്ചുകൂടാനാവാത്ത വായനാശീലമാണ്.

പഴയ  ബീഡി തെറുപ്പു ക്കാരനായ മുഹമ്മദ് 1959ൽ  കുമ്പളയിൽ നടന്ന ബീഡി  കമ്പനി ക്കെതിരെയുള്ള 21 ദിവസത്തെ കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകിയതിന്റെ  പേരിലാണ് സഖാവ് എ കെ ജി, മുഹമ്മദിന്  കുത്തിരിപ്പ് മുഹമ്മദ് എന്ന പേര് നൽകിയത്. അന്നത്തെ സമരത്തിൻറെ ഉദ്ഘാടകനായിരുന്നു സഖാവ് എകെജി.

 81-ആം വയസ്സിലും പ്രായവും, രോഗവും മുഹമ്മദിനെ തളർത്തിയിട്ടില്ല. ഫുട്ബോളിനെ നെഞ്ചോട് ചേർത്ത് നിർത്തുന്ന മുഹമ്മദ് ഇപ്പോഴും വൈകുന്നേരങ്ങളിൽ കളികാണാൻ സ്കൂൾ ഗ്രൗണ്ടിൽ എത്തും. പഴയകാല പരിശീലകനായിട്ടോ,  ടീം മാനേജർ ആയിട്ടോ, റഫറി ആയിട്ടോ അല്ലെന്ന് മാത്രം. സംസാരമൊക്കെ ഫുട്ബോളിനെ കുറിച്ച് മാത്രം.

 ചിട്ടയായ ജീവിതശൈലിയും, വ്യായാമവും, ദൈവാനുഗ്രഹവുമാണ് തന്നെ ഈ ലോക വയോജന ദിനത്തിൽ 81ലും  നിവർന്നു നിൽക്കാൻ  കഴിയുന്നതെന്ന്  കുത്തിരിപ്പ്  മുഹമ്മദ് പറയുന്നു..



No comments