JHL

JHL

വയോജന ദിനാചരണം: കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബഷീർ മുഹമ്മദ് കുഞ്ഞിയെ മൊഗ്രാൽ ദേശീയ വേദി ആദരിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യാന്തര വയോജന ദിനാചരണത്തിന്റെ  ഭാഗമായി മൊഗ്രാൽ ദേശീയ വേദി,കുമ്പള  ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ബഷീർ മുഹമ്മദ് കുഞ്ഞിയെ  ആദരിച്ചു.

 1995ലാണ് ബഷീർ മുഹമ്മദ് കുഞ്ഞ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി നിയമിതനായത്. അന്ന്  കുമ്പള ബദ്രിയ നഗർ വാർഡ് പ്രതിനിധിയായിരുന്നു ബഷീർ മുഹമ്മദ് കുഞ്ഞി. ഈ കാലഘട്ടത്തിൽ പഞ്ചായത്തിൽ  ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബഷീർ മുഹമ്മദ് കുഞ്ഞിക്ക് സാധിച്ചു.

1960 കാലഘട്ടം മുതൽ ബഷീർ മുഹമ്മദ് കുഞ്ഞി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ മുഹമ്മദ് കുഞ്ഞ് വഹിക്കാത്ത സ്ഥാനങ്ങളില്ല. യൂത്ത് ലീഗിലൂടെയായിരുന്നു രംഗപ്രവേശനം. സ്റ്റേറ്റ് കൗൺസിലർ, കണ്ണൂർ ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡണ്ട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്ക് മുഹമ്മദ് കുഞ്ഞിയുടെ സംഭാവന വിലപ്പെട്ടതായിരുന്നു. പ്രായത്തെ തോൽപ്പിച്ചും 84 കാരനായ മുഹമ്മദ് കുഞ്ഞ് ഇപ്പോഴും  കുമ്പള ടൗണിൽ തുണിക്കട നടത്തിവരുന്ന പഴയകാല വ്യാപാരികളിൽ ഒരാളാണ്. മൊഗ്രാൽ കടവത്താണ് താമസം.

 വീട്ടിലെത്തിയാണ് മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ ബഷീർ മുഹമ്മദ് കുഞ്ഞിയെ  ആദരിച്ചത്. വൈസ് പ്രസിഡണ്ട് ടി  കെ ജാഫർ ഷാൾ അണിയിച്ചു. ചടങ്ങിൽ സെക്രട്ടറി എം എ മൂസ, ട്രഷറർ  ഇബ്രാഹിം ഖലീൽ, ട്രഷറർ വിജയകുമാർ, ടി എം ഷുഹൈബ്, ഗൾഫ് പ്രതിനിധി എംജിഎ റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അൻവർ, എച്ച് എം കരീം എന്നിവർ സംബന്ധിച്ചു.





No comments