JHL

JHL

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

കാസറഗോഡ്(www.truenewsmalayalam.com) : സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഒരു മാസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.

സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത്, മുഹമ്മദ് നജീബ് ബല്ലാ കടപ്പുറത്തിന് അംഗത്വം നൽകി ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു.പ്രസിഡന്റ് ടി.എ സലീം അധ്യക്ഷത വഹിച്ചു.

സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്,ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് ഭാരവാഹികളായ സാദിഖ് എം, മുസ്തഫ കെ.എ, ഷാകിർ.എൻ, അഷറഫ് അത്തൂട്ടി, മുൻ ജില്ലാ വൈസ് പ്രസി.എ.എ മുഹമ്മദ്‌ ബേക്കൽ,ഷംസുദ്ദീൻ കൊടവഞ്ചി, അബ്ബാസ് കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു. ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട സ്വാഗതവും ട്രഷറർ സിയാദ്.പി നന്ദിയും പറഞ്ഞു.

No comments