JHL

JHL

ഉബൈദ് കൃതികൾ അടങ്ങിയ "പുതുമപ്പറമ്പ്'' മൊഗ്രാൽ ദേശീയവേദി പ്രകാശനം ചെയ്യും.

മൊഗ്രാൽ(www.truenewsmalayalam.com) : കാസറഗോഡിന്റെ  ബഹുഭാഷാ- സാമൂഹ്യ-സാംസ്കാരിക- സാഹിത്യരംഗത്ത് ഭദ്രമായ അടിത്തറ പാകിയ ബഹുമുഖപ്രതിഭ മഹാകവി ടി ഉബൈദിന്റെ കവിതകളിലൂടേയും, ജീവിതത്തിലൂടെയുമുള്ള വേറിട്ടതും, സൂക്ഷ്മവുമായ സഞ്ചാരത്തെ ആസ്പദമാക്കി കവി രവീന്ദ്രൻ പാടി എഴുതിയ കൃതിയായ "പുതുമപറമ്പ്'' ഉബൈദ് ദിനമായ ഒക്ടോബർ മൂന്നിന് മൊഗ്രാൽ ദേശീയ വേദി പ്രകാശനം ചെയ്യും.
ഒക്ടോബർ 3 ന് വൈകുന്നേരം 5 മണിക്ക് മൊഗ്രാൽ ദേശീയ വേദി ഓഫീസിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജില്ലയിലെ പ്രമുഖ സാഹിത്യകാരന്മാരും, സാമൂഹിക -സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ അറിയിച്ചു.





No comments