JHL

JHL

ഹൊസങ്കടി ടൗണിൽ കനത്ത മഴയേത്തുടർന്നുണ്ടായ വെള്ളക്കെട്ടിനു കാരണമായ ഓടയിലെ ചെളി നീക്കംചെയ്തു.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഹൊസങ്കടി ടൗണിൽ കനത്ത മഴയേത്തുടർന്നുണ്ടായ വെള്ളക്കെട്ടിനു കാരണമായ ഓടയിലെ ചെളി നീക്കംചെയ്തു.

 ഇതോടെ യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമൊഴിഞ്ഞു.

 ചെളിയും മാലിന്യവും നിറഞ്ഞ ഓട മഴ കനത്തതോടെ കവിഞ്ഞൊഴുകുകയായിരുന്നു.

 ദേശീയ പാതയിലുൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങളും കാൽനടയാത്രക്കാരും വ്യാപാരികളും നന്നേ ബുദ്ധിമുട്ടിയിരുന്നു. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നതിനും ഇത് കാരണമായിരുന്നു.

 തുടർച്ചയായി മഴ പെയ്യുമ്പോഴും ഓടയിലെ മണ്ണും ചെളിയും നീക്കാൻ നടപടിയുണ്ടായില്ല. ഇതുമൂലം വിദ്യാർഥികളും യാത്രക്കാരും വ്യാപാരികളും ദുരിതമനുഭവിച്ചിരുന്നു.

ടൗണിൽ മംഗളൂരു ഭാഗത്തുനിന്നുമെത്തുന്നവർ ബസ് ഇറങ്ങുന്നയിടത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡിന്റെ ഒരു ഭാഗം വെള്ളക്കെട്ടും ചെളിയും നിറഞ്ഞതോടെ ബസ് നടുറോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്.


No comments