JHL

JHL

യുത്ത് ലീഗ് പ്രവർത്തകൻ എംജി നാസർ പെർവാഡ് യുഡിഎഫ് സ്ഥാനാർഥി: പത്രികാ സമർപ്പണം ഇന്ന്.

കുമ്പള(www.truenewsmalayalam.com) : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുമ്പള ഗ്രാമ  പഞ്ചായത്ത് പതിനാലാം വാർഡായ പെർവാഡ് എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാല യുഡിഎഫും രാത്രിയോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. യൂത്ത് ലീഗ് പതിനാലാം വാർഡ്  സെക്രട്ടറി എം ജി നാസറാണ് സ്ഥാനാർഥി. കുണ്ടങ്കാറടുക്ക സിപിഎം ബ്രാഞ്ച് സെക്രട്ടറി  എസ് അനിൽകുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. രണ്ടു മുന്നണികളും യുവാക്കളെ മത്സരരംഗത്തി റക്കിയതോടെ പെർവാഡ് വാർഡിൽ തീപാറും പോരാട്ടത്തിനാണ് കളമൊരുങ്ങിയത്.

. ബിജെപി, എസ്ഡിപിഐ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. 

 എൽഡിഎഫ് -യുഡിഎഫ് നേർക്കുനേർ പോരാട്ടം നടക്കുന്ന വാർഡാണ് പെർവാഡ്. എന്നാൽ ഈ പ്രാവശ്യം ശക്തമായ മത്സരത്തിന് ബിജെപിയുംഒരുങ്ങുന്നുണ്ട്. ഇതിനായി ശക്തനായ ഒരു സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി പ്രാദേശിക നേതൃത്വം. മൂന്ന് പേരുകൾ ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലുണ്ട് ഇന്ന് പ്രഖ്യാപിക്കുമെന്നറിയുന്നു.


No comments