JHL

JHL

കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

കുമ്പള: കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ സ്കൂളുകൾക്ക് വെള്ളിയാഴ്ച ജില്ല കളക്ടർ ഭണ്ഡാരി സ്വാഗത് രൺധീർ സിങ് ചന്ദ് അവധി പ്രഖ്യാപിച്ചു.

        കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കളക്ടർ അറിയിച്ചു. സ്കൂളുകൾക്കും അങ്കണവാടികൾക്കും മാത്രമായിരിക്കും അവധി ബാധകമാവുക. കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും.


No comments