JHL

JHL

വായനാ ദിനം ; വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഉപ്പള
(www.truenewsmalayalam.com): മണ്ണംകുഴി റിഫായിയ മദ്രസയിൽ വായന ദിനം ആചരിച്ചു.    വായനയുടെ വിവിധ തലങ്ങളിലൂടെ അറിവിന്റെ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനും വായനയെ പരിപോഷിപ്പിക്കുന്നതിനുമായി പ്രത്യേക ചര്‍ച്ചാ യോഗം സംഘടിപ്പിച്ചു.  പരിപാടിയിൽ വായന അറിവ് പകരുകയും ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുമെന്ന് ഉസ്താദ്  ശമ്മാസ് വാഫി പ്രഭാഷണം നടത്തി. തുടർന്ന്  ഓരോ ക്ലാസ്സിൽ നിന്നും ഒരു ടീം തെരഞ്ഞെടുത്ത് നടത്തിയ ഡിജിറ്റൽ ക്വിസ് മത്സരവും ഏറെ ശ്രദ്ധേയമായി. ഉസ്താദ് അബ്ബാസ് വാഫി  ക്വിസ് മാസ്റ്റർ ആയ പരിപാടിയിൽ വിദ്യാർത്ഥികളിൽ നിന്നും ഷാനിദ്, സിനാൻ, ആദിൽ എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. 

കുമ്പള: പി.എൻ.പണിക്കരുടെ ചരമദിനത്തിൽ കൊടിയമ്മ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണത്തിന് വിവിധ പരിപാടികളോടെ തുടക്കമായി.  വിദ്യാർഥികൾക്കായി പുസ്തക പ്രദർശനം ആരംഭിച്ചു. ഐ.വി.ദാസിൻ്റെ ജന്മദിനമായ ജൂലൈ 7 ന് പക്ഷാചരണത്തിന്   സമാപനമാകും.

ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. മഹാത്മാ കോളജ് വൈസ് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ഉളുവാർ വായന ദിന സന്ദേശം നൽകി. അബ്ദുൽ കാദർ വിൽറോഡി പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ ഖദീജ, ആയിഷ ഫഹീമ എന്നിവരെ അനുമോദിച്ചു. 

ഗ്രന്ഥാലയം സെക്രട്ടി ഐ.മുഹമ്മദ് റഫീഖ്, ഭരണ സമിതി അംഗങ്ങളായ അബ്ബാസ് അലി.കെ, അബ്ബാസ് കെ, അബ്ദുൽ കാദർ പി.ബി, സിദ്ധീഖ് ഊജാർ, സഹീർ അബ്ബാസ്, ഇബ്രാഹീം കൊടിയമ്മ, അബ്ദുൽ റഷീദ്, ആയിഷത്ത് തംസീന, ഹനീന ടീച്ചർ, നിസാം ചോനമ്പാടി, മുഹമ്മദ് മഡുവ, മുഹമ്മദ് കുഞ്ഞി ഊജാർ എന്നിവർ സംസാരിച്ചു.

മൊഗ്രാൽ : എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചു. ജമാഅത്തെ  ഇസ്ലാമി കുമ്പള ഏരിയ വനിതാ വിഭാഗം    പുസ്തകങ്ങൾ കൈമാറി. തുടർന്ന് വായനദിനത്തിന്റെ പ്രാധാന്യത്തെ കുറിച് സകീന അക്ബർ സംസാരിച്ചു. നസിറാ കെ.പി, സഹീറ, ആയിഷ മുഹമ്മദ്‌ കുഞ്ഞി, എം. സി. എം  അക്ബർ, സിദ്ദിഖ് അലി മൊഗ്രാൽ, നുഹ്മാൻ മാസ്റ്റർ, ഫവാസ്, വിജയകുമാർ, അഭിനവ് വിജയകുമാർ, ഹനീഫ എന്നിവർ സംബന്ധിച്ചു.


No comments