JHL

JHL

കുമ്പളയിലെ വിദ്യാർത്ഥി ടിക്കറ്റ് പ്രശ്നത്തിൽ പരാതി നൽകി


കുമ്പള(www.truenewsmalayalam.com) : വിദ്യാർത്ഥികളിൽ നിന്ന് അന്യായമായ തുക ബസ് ചാർജ്ജായി ഈടാക്കുന്നതിനെ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി അപലപിച്ചു. ദിവസങ്ങൾക്ക് മുമ്പ് വെൽഫെയർ പാർട്ടി 

കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പള ഗവൺമെൻ്റ് സ്കൂളിന് സമീപവും ബസ്സ്റ്റാൻഡിലും വിദ്യാർത്ഥി ടിക്കറ്റ് നിരക്ക് പ്രദർശിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിരുന്നു. വിഷയം അധികാരികൾ ഗൗരവത്തിൽ കാണാത്തതിനാൽ വിദ്ധ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ നിരന്തരം വക്കേറ്റവും കയ്യേറ്റവും ഉണ്ടാവുകയാണ്. 2 രൂപ നിരക്ക് സ്വീകരിക്കേണ്ടിടത്ത് പോലും 5 രൂപ വരെയാണ് വിദ്ധ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത്. ഇത് തീർത്തും പ്രതിഷേധാർഹമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

കുമ്പളയിൽ നിന്ന് ബന്തിയോട് വരെ അഞ്ചു രൂപയും അത് കഴിഞ്ഞ് ഹൊസങ്കടി വരെ പത്തു രൂപയുമാണ് വിദ്യാർത്ഥികൾക്ക് ചാർജ് നൽകേണ്ടി വരുന്നത്. കുമ്പളയിൽ നിന്ന് ബംബ്രാണ, പേരാൽ, മൊഗ്രാൽ, നായിക്കാപ്പ് ഭാഗങ്ങളിലേക്കും അഞ്ചു രൂപ ഈടാക്കുന്നു. മിനിമം ചാർജ് മാത്രമുള്ള ദൂരക്കളിലേക്കാണ് വിദ്യാർത്ഥികളിൽ നിന്ന് അഞ്ചു രൂപ വാങ്ങുന്നത്. 

  പെർള റൂട്ടിലോടുന്ന ബസുകളിൽ വിദ്യാർത്ഥികൾക്ക് സീറ്റിലിരുന്ന് യാത്ര ചെയ്യണമെങ്കിൽ പത്തു രൂപയാണ് ചാർജ് ഈടാക്കുന്നത്. അല്ലാത്തപക്ഷം ജീവനക്കാരുടെ ഔദാര്യത്തിൽ അഞ്ചു രൂപ നൽകി യാത്ര ചെയ്യാമെന്നാണ് കണക്ക്. കുമ്പള-സീതാങ്കോളി റൂട്ടിൽ മിനിമം ചാർജ് മാത്രം വരുന്ന നായിക്കാപ്പിലേക്ക് മുതിർന്നവരിൽ നിന്ന് പന്ത്രണ്ടു രൂപ വാങ്ങുന്നതായും പരാതിയുണ്ട്. പേരാൽ കണ്ണൂർ റൂട്ടിൽ സ്റ്റേജിൽ കൃത്രിമം കാട്ടി അമിത നിരക്ക് ഈടാക്കുന്നു.    വിഷയത്തിൽ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആർ ടീ ഒ ക്കും പോലീസിനും പരാതിയും നൽകി.

No comments