JHL

JHL

മൈക്രോസ്കോപിക് ദന്ത ചികിത്സ സംവിധാനം കുമ്പള ആയിശ ഡെന്റൽ കെയർ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

കുമ്പള : രാജ്യത്ത് അപൂർവ്വം ചില ദന്താശുപത്രികളിൽ മാത്രം പ്രയോഗത്തിലുള്ള മൈക്രോ സ്‌കോപിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ദന്തചികിത്സ കുമ്പളയിലെ ആയിശ ഡെന്റൽ കെയറിന്റെ പുതുതായി ആരംഭിച്ച വിശാലമായ ക്ലിനിക്ക് വെള്ളിയാഴ്ച പ്രവർത്തനമാരംഭിച്ചു.  കുമ്പള മസ്ജിദുന്നൂർ കോംപ്ലക്സിൽ സയ്യിദ് കെ.എസ് മുഖ്താർ തങ്ങൾ കുമ്പോൽ, ശ്രീ ഗോപാല കൃഷ്ണ ക്ഷേത്ര തന്ത്രി ജയറാം അടിഗ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ലിനിക്കും അനുബന്ധ വിവിധ യൂണിറ്റുകളും ഉദ്ഘാടനം ചെയ്തു.  ദീർഘകാലമായി ദന്ത ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനങ്ങളുമായി പ്രവർത്തിച്ചു വരുന്ന ആയിശ ഡെൻറൽ കെയർ പുതുതായി ആരംഭിച്ച അതിനൂതന വിദഗ്ധ ചികിത്സ സംവിധാനങ്ങൾ സമൂഹത്തിലെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും കൂടി പ്രാപ്യമായ രീതിയിലാണ് സംവിധാനിച്ചിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടറും സീനിയർ കൺസൾട്ടൻറുമായ ഡോ. മുഹമ്മദ് ഹാഷിർ പറഞ്ഞു. ഈ ക്ലിനിക്കിൽ തന്നെ വിശാലമായ മൈക്രോസ്‌കോപിക്ക് ട്രെയിനിംഗ് സെൻ്ററും സജ്ജമാക്കിയിട്ടുണ്ട്.

No comments