JHL

JHL

കവി ടി. ഉബൈദിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിന് കലാ പഠനകേന്ദ്രം

കാസര്‍കോട്: കവി ടി. ഉബൈദ് മാഷിന്റെ ഓര്‍മ്മകള്‍ എക്കാലത്തും നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ ജീവിതവും എഴുത്തും തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും ടി. ഉബൈദ് സ്മാരക കലാ പഠന കേന്ദ്രത്തിന് തുടക്കം കുറിക്കാന്‍ ഉബൈദ് മാഷിന്റെ ശിഷ്യന്‍മാരുടേയും സാഹിത്യ തല്‍പരരുടേയും യോഗം തീരുമാനിച്ചു. ഉബൈദ് മാഷിന്റെ മഹത്തായ സാഹിത്യ സംഭാവനകള്‍ വരും തലമുറക്ക് അജ്ഞാതമാവരുതെന്നും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഉതകുന്ന ഒരു പഠന കേന്ദ്രം അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. 

യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. റഹ്‌മാന്‍ തായലങ്ങാടി ആമുഖ പ്രഭാഷണം നടത്തി. 

ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍റഹ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, പി.എസ് ഹമീദ്, വി.വി പ്രഭാകരന്‍, അഡ്വ. ബി.എഫ് അബ്ദുല്‍റഹ്‌മാന്‍, ടി.എ ഷാഫി, കെ.എം അബ്ദുല്‍റഹ്‌മാന്‍, മുജീബ് അഹ്‌മദ്, അഷ്‌റഫലി ചേരങ്കൈ, കരുണ്‍ താപ്പ, റഹീം ചൂരി സംസാരിച്ചു. 

ഭാരവാഹികള്‍: യഹ്‌യ തളങ്കര (പ്രസി.), റഹ്‌മാന്‍ തായലങ്ങാടി, എ. അബ്ദുല്‍റഹ്‌മാന്‍ (വൈ. പ്രസി.), ടി.എ ഷാഫി (ജന. സെക്ര.), പി.എസ് ഹമീദ്, വി.വി പ്രഭാകരന്‍ (സെക്ര.), ടി.ഇ അബ്ദുല്ല (ട്രഷ.). 



No comments